Latest NewsNewsIndia

ഹിന്ദി വിവാദം കത്തുന്നു : ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ ഹിന്ദി വിവാദം കത്തുന്നു . ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍ ഹിന്ദിയാണോ എന്ന വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്നു മോശം പെരുമാറ്റം നേരിട്ടെന്ന കനിമൊഴി എംപിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത് എത്തിയത്

Read Also : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണോ എന്ന് സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍… അദ്ദേഹത്തിന് മുഖ്യമന്ത്രി എന്ന പദത്തിനോടാണ് നിരോധമെന്ന് സംശയം

ഹിന്ദി അറിയില്ലെന്നു വിമാനത്താവളത്തിലെ ഓഫിസറോടു കനിമൊഴി പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇന്ത്യക്കാരനാണോ എന്നായിരുന്നു അദ്ദേഹം തിരിച്ചു ചോദിച്ചത്. ഇന്ത്യക്കാരന്‍ ആയിരിക്കുന്നതിന്റെ മാനദണ്ഡം ഹിന്ദി ആണോ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ബഹുസ്വരതയെ മൂടാന്‍ കുഴിയെടുക്കുന്നവര്‍ അതില്‍ തന്നെയൊടുങ്ങും’- സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ കാലങ്ങളായി എതിര്‍ക്കുന്ന പാര്‍ട്ടിയാണു ഡിഎംകെ.

ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ നിങ്ങള്‍ ഇന്ത്യക്കാരനാണോ എന്നു ചോദിച്ചതായി കഴിഞ്ഞ ദിവസമാണു കനിമൊഴി ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏതെങ്കിലും പ്രത്യേക ഭാഷയെ ഉയര്‍ത്തിപ്പിടിക്കുന്നതു നയമല്ലെന്നു സിഐഎസ്എഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button