Latest NewsKeralaNews

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അതേസമയം, അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയില്‍: കനത്ത സുരക്ഷാവലയത്തില്‍ കൊച്ചി

ആര്‍.എസ്.എസ്, വി.എച്ച്.പി  നേതാക്കള്‍ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തെയും ക്ഷണിച്ചത്. എന്നാല്‍, ഇത് ബി.ജെ.പി രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button