KeralaLatest NewsNews

ഇഐഎ 2020 ; രാജ്യമാകെ വന്‍ പ്രതിഷേധം ഉയരുന്നു, പൊതുജനാഭിപ്രായം തേടല്‍ ഓഗസ്റ്റ് 11 വരെ

ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനത്തിനായുള്ള വിജ്ഞാപനത്തിനുള്ള കരടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. നിലവിലെ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന കേന്ദ്രതീരുമാനത്തിനെതിരെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊതുജനങ്ങള്‍ക്കും ഇതില്‍ അഭിപ്രായം രേഖപ്പെടത്താം.

കേന്ദ്രസര്‍ക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ചു നിങ്ങള്‍ക്കുള്ള അഭിപ്രായം ഓഗസ്റ്റ് 11 വരെ അറിയിക്കാം.’eia2020-moefcc@gov.in’ എന്ന ഇമെയില്‍ വിലാസത്തിലാണു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 30നകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടാണ് ഓഗസ്റ്റ് 11 വരെ നീട്ടിയത്.

പുതിയ പരിസ്ഥിതി ആഘാത പഠനത്തിനായുള്ള വിജ്ഞാപനത്തിനുള്ള കരടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ഒന്നര ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള നിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതിക്ക് കേന്ദ്രത്തെ സമീപിക്കേണ്ട എന്നത് ഈ കരടിലെ പ്രധാന ഘടകമാണ്.

1,50,000 ച മീറ്റര്‍ എന്നാല്‍ 37 ഏക്കറാണ്. 37 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ ഇനി പരിസ്ഥിതി പഠനമോ അനുമതിയോ പോലും ആവശ്യമുള്ളൂ. മുന്‍പ് ഇത് 20,000 ചതുരശ്ര മീറ്റര്‍ ആയിരുന്നു. പരിസ്ഥിതിയുടെ നിലനില്‍പ്പിനു തന്നെ വന്‍ ആഘാതം സൃഷ്ടിക്കാവുന്ന ഒരു നിയമം കൂടിയാണിത്. ഒന്നരലക്ഷം സ്‌ക്വയര്‍ മീറ്ററിനു താഴെ ഉള്ളവര്‍ക്ക് കേന്ദ്രാനുമതി വേണ്ട എന്നു പറയുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ കൊച്ചി ലുലുമാള്‍ പോലും 57600 സ്‌ക്വയര്‍ മീറ്റര്‍ മാത്രമേ ഉള്ളുയെന്നും ഓര്‍മിക്കണം. അങ്ങനെ നോക്കുമ്പോള്‍ ഇനി വരുന്ന ഏതൊരു കെട്ടിടത്തിനും കേന്ദ്രാനുമതി ഇല്ലാതെ തന്നിഷ്ടം കെട്ടിടം നിര്‍മ്മിക്കാം എന്ന അവസ്ഥയിലേക്ക് എത്തും.

ലോഹ സംസ്‌കരണ യൂണിറ്റിന് 30,000 ടണ്‍ ആയിരുന്ന പരിധി ഒരു ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തി, മല്‍സ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വര്‍ഷത്തില്‍ 10,000 ടണ്‍ എന്നത് മൂന്നിരട്ടിയാക്കി. 70 മീറ്ററില്‍ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട. ജലസേചന പദ്ധതികള്‍ 2000 ഹെക്ടര്‍ മുതല്‍ 50000 ഹെക്ടര്‍ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10,000 മുതല്‍ 50,000 ഹെക്ടര്‍ വരെ ആക്കി.

തുറമുഖങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണ്ണെടുപ്പിനു മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കുന്നു. ഉയര്‍ന്ന (എലവേറ്റഡ്) റോഡുകളും ഫ്ളൈഓവറുകളും 1,50,000 ചതുരശ്ര മീറ്ററിന് താഴെയെങ്കില്‍ അവയെ ബി രണ്ടു വിഭാഗത്തില്‍ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു. വന്‍കിട പദ്ധതികള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണം എന്ന വ്യവസ്ഥയും ഒഴിവാക്കുന്നു. ഒരു പദ്ധതിക്ക് നല്‍കുന്ന അനുമതിയുടെ കാലാവധി അഞ്ചു വര്‍ഷമായിരുന്നു ഒറ്റയടിക്ക് പത്തുവര്‍ഷമാക്കി. ഇത്തരത്തില്‍ വലിയ പരിസ്ഥിതി വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ് പുതിയ പരിസ്ഥിതി ആഘാത പഠനം

shortlink

Related Articles

Post Your Comments


Back to top button