പുതിയ പരിസ്ഥിതി ആഘാത പഠനത്തിനായുള്ള വിജ്ഞാപനത്തിനുള്ള കരടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലും അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ഒന്നര ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള നിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതിക്ക് കേന്ദ്രത്തെ സമീപിക്കേണ്ട എന്നത് ഈ കരടിലെ പ്രധാന ഘടകമാണ്. ഇതിമനെതിരെയാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ തുറന്നടിച്ചിരിക്കുന്നത്.
1,50,000 ച മീറ്റര്‍ എന്നാല്‍ 37 ഏക്കറാണ്. 37 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമേ ഇനി പരിസ്ഥിതി പഠനമോ അനുമതിയോ പോലും ആവശ്യമുള്ളൂ. അതില്‍ താഴെയുള്ള കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പരിസ്ഥിതിആഘാതം ഇല്ലെന്ന് മന്ത്രാലയം. 35 ഏക്കര്‍ വലുപ്പമുള്ള ഒരു ഷോപ്പിംഗ് മാള്‍ വന്നാല്‍ സോളാര്‍ പാനല്‍ വെയ്ക്കണമെന്നോ, മഴവെള്ളസംഭരണി വേണമെന്നോ, തൊട്ടടുത്തുള്ള പുഴയിലേക്ക് മാലിന്യം ഒഴുക്കരുതെന്നോ പോലും പറയാനുള്ള അധികാരം ഇനി പരിസ്ഥിതിവകുപ്പിനില്ല. എങ്ങനീണ്ട് സംരക്ഷണം? എന്ന് അദ്ദേഹം ചോദിക്കുന്നു.
ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് പ്രകൃതിക്കു മേലുള്ള അവകാശം തീറെഴുതി നല്‍കുന്നതാകും പുതിയ വിജ്ഞാപനം. പരിസ്ഥിതിയുടെ നിലനില്‍പ്പിനു തന്നെ വന്‍ ആഘാതം സൃഷ്ടിക്കാവുന്ന ഒരു നിയമം കൂടിയാണിത്. ഒന്നരലക്ഷം സ്‌ക്വയര്‍ മീറ്ററിനു താഴെ ഉള്ളവര്‍ക്ക് കേന്ദ്രാനുമതി വേണ്ട എന്നു പറയുമ്പോള്‍ ഹരീഷ് വാസുദേവന്‍ ഒരു കണക്കും കാണിച്ചു തരുന്നുണ്ട്. കേരളത്തില്‍ 37 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടം എങ്കിലുമുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. മാത്രവുമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ കൊച്ചി ലുലുമാള്‍ പോലും 57600 സ്‌ക്വയര്‍ മീറ്റര്‍ മാത്രമേ ഉള്ളുയെന്നും അദ്ദേഹം പറയുന്നു.
അങ്ങനെ നോക്കുമ്പോള്‍ ഇനി വരുന്ന ഏതൊരു കെട്ടിടത്തിനും കേന്ദ്രാനുമതി ഇല്ലാതെ തന്നിഷ്ടം കെട്ടിടം നിര്‍മ്മിക്കാം എന്ന അവസ്ഥയിലേക്ക് എത്തും. അതിനാല്‍ തന്നെ തനിക്ക് ചുറ്റുമുള്ള ബിജെപി അനുഭാവികള്‍ക്ക് നാണമാവില്ലേ ഈ ഇഐഎ 2020 നെ ന്യായീകരിക്കാനെന്നും കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഇതിനെ പിന്തുണച്ച് ഈ ഭൂമിയെ നശിപ്പിക്കണം എന്നാണോ ആഗ്രഹമെന്നും നിങ്ങളുടെ മക്കള്‍ക്കും ഇവിടെ ജീവിക്കേണ്ടേയെന്നും ഇത് വെള്ളം ചേര്‍ക്കലല്ല എന്ന് പ്രകാശ് ജാവദേക്കര്‍ നുണപറയുന്നതിനെ മനസാക്ഷിയുള്ളവര്‍ക്ക് എതിര്‍ക്കാതെ ഇരിക്കാന്‍ ആകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
Post Your Comments