റിയാദ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദിയിൽ മരണപ്പെട്ടു. ചേലേമ്പ്ര ഐക്കരപ്പടി സ്വദേശി കാഞ്ഞിരത്തിങ്കൽ അഹമ്മദ് ബഷീർ (61) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദ മെഡിക്കൽ എന്ന സ്ഥാപനത്തിൽ സെയിൽസ്മാൻ ആയിരുന്ന ഇദ്ദേഹം 10 ദിവസമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 35 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്യുന്നു,ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗവും ഹജ്ജ് വളൻറിയറുമായിരുന്നു. പിതാവ്: പാക് മുഹമ്മദ്, മാതാവ്: ആയിഷ ബീവി, ഭാര്യ: ഷാഹിന, മക്കൾ: ഫവാസ്, ഫാസിൽ (ബ്രിട്ടൻ), ശബ്ന, ഷിമില.
Post Your Comments