ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ സുപ്രധാന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആത്മ നിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. പ്രതിരോധ മേഖലയിലേക്ക് വേണ്ട ഉപകരങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നും . ആഭ്യന്തര ഉത്പ്പാദനം കൂട്ടാനാണ് തീരുമാനമെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. 2020നും 2024നും ഇടയില്‍ വിദേശ ഇറക്കുമതി പൂര്‍ണമായും നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കുമെന്നും . രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments