കേന്ദ്രഭരണ പ്രദേശമായ ആന്റമാന്‍ നിക്കോബാറിനെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്റമാന്‍ നിക്കോബാര്‍ ആസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ചെന്നൈയെയും ബന്ധിപ്പിച്ച് കടലിലൂടെ സ്ഥാപിച്ച ഒപ്ടികല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.ആന്റമാനിലെ ജനതക്ക് പുതിയ സൗകര്യങ്ങളൊരുക്കുക മാത്രമല്ല ലക്ഷ്യം.
ലോക ടൂറിസം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആന്റമാനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി അതിവേഗം ബന്ധപ്പെടുത്തുന്ന നെറ്റ് വര്‍ക്ക് സ്ഥാപിച്ചതിലൂടെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന കടമയണ് നിറവേറ്റിയത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ ക്ലാസ്, ടൂറിസം, ഷോപ്പിങ്, ടെലിമെഡിസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഏത് ടൂറിസം കേന്ദ്രത്തിന്‍റെയും ആദ്യ പരിഗണന മികച്ച ഇന്‍റര്‍നെറ്റ് ലഭ്യതയാണെന്നും മോദി പറഞ്ഞു.
Post Your Comments