ന്യൂഡൽഹി : വർഷത്തിൽ പത്തുദിവസം വനിത ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ആർത്തവ അവധി അപേക്ഷിക്കുന്നതിൽ നാണക്കേടോ മടിയോ കാണിേക്കണ്ടതില്ലെന്ന് ജീവനക്കാരോട് സൊമാറ്റോ ചീഫ് എക്സിക്യൂട്ടർ ദീപീന്ദർ ഗോയൽ പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ ജീവനക്കാർക്കും ഇമെയിൽ അയക്കുകയും ചെയ്തു. ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക പ്രശ്നങ്ങൾ മനസിലാക്കിയാണ് കമ്പനിയുടെ നടപടി.
ആര്‍ത്തവ അവധിയിലാണെന്ന് ഓഫീസ് ഗ്രൂപ്പുകളിലും ഇമെയിലിലും ജീവനക്കാര്‍ക്ക് യാതൊരു മടിയുമില്ലാതെ പറയാമെന്നും ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഈ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്നതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും അവര്‍ക്ക് വിശ്രമം ആവശ്യമാണെന്ന് അറിയാം. ധാരാളം സ്ത്രീകള്‍ക്ക് ആര്‍ത്തവം വളരെ വേദനാജനകമാണ്. സോമാറ്റോയില്‍ ഒരു യഥാര്‍ത്ഥ സഹകരണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊമാറ്റോ 2008ലാണ് രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നത്. 5000ത്തിൽ അധികം തൊഴിലാളികളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
Post Your Comments