ഹൈദരാബാദ് : കാമുകൻ വിവാഹം കഴിക്കാൻ തയ്യാറക്കാതെ വന്നതോടെ വാട്ടർ ടാങ്കിൽ ചാടി മരിക്കുമെന്ന ഭീഷണിയുമായി വീട്ടമ്മ . ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിലാണ് സംഭവം വീട്ടമ്മയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകളോളം വാട്ടർ ടാങ്കിന് മുകളിൽ തന്നെ തുടർന്നത് ആശങ്കയുളവാക്കി. താൻ മൂന്നു മാസം ഗർഭിണിയാണെന്നും കാമുകനായ സുരേഷ് വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടമ്മയുടെ ആവശ്യം.
മനക്കോണ്ടൂർ മേഖലയിലെ ഖാദർ ഗൂഡെ സ്വദേശിയായ സുരേഷ് കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടമ്മ യുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് സുരേഷിന്‍റെ നാട്ടിലെത്തി ഇവർ ആത്മഹത്യ ഭീഷണി മുഴക്കിയത്.
വിവാഹത്തിന് സമ്മതിക്കാതെ വാട്ടർ ടാങ്കിന് മുകളിൽനിന്ന് താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവർ. സ്ഥലത്ത് എത്തിയ നാട്ടുകാർ വീട്ടമ്മ യെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കണമെന്നായിരുന്നു വീട്ടമ്മ യുടെ ആവശ്യം. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് വീട്ടമ്മയെ താഴെയിറക്കിയത്. വഞ്ചനാക്കുറ്റത്തിന് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഇവർ നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Post Your Comments