Latest NewsKeralaNews

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പ്രസ് സെക്രട്ടറി പി.എം.മനോജ് : ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത് മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിനു.വി.ജോണ്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കരുതെന്ന പ്രസ് സെക്രട്ടറി പി.എം.മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുഖ്യമന്ത്രിയോട് മര്യാദയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് പി.എം മനോജിന്റെ ആരോപണം

Read Also : രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് കെ. സുരേന്ദ്രൻ

വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി വിജയന്‍ പതിവ് രീതിയില്‍ ക്ഷുഭിതനായി പൊട്ടിത്തെറിക്കുകയായിരുന്നു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള സ്ഥിരം പതിവ് ആയതിനാല്‍ ഇക്കുറി മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുന്നയിച്ചു.

ഇതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രസ് സെക്രട്ടറി പി.എം മനോജ് രംഗത്തെത്തിയത്.

ഇനി മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് കൂട്ടില്ലെന്നും പി.എം മനോജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പിണറായിയെ പേടിയായതിനാലാണ് ഒരേ സ്ഥാപനത്തില്‍ നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പേര്‍ വരുന്നതെന്നും മനോജ് പറയുന്നു.

മനോജിന്റെ വിമര്‍ശനത്തിനെതിരെ മാധ്യമപ്രവര്‍ത്തകനായ വിനു വി ജോണ്‍ രംഗത്തെത്തി. കേവലം ഒരു പാര്‍ട്ടി അടിമയെപ്പോലെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ എത്രപേര്‍ വരണമെന്നും എന്തൊക്കെ ചോദിക്കണമെന്നും തീരുമാനിക്കേണ്ടത് മാധ്യമങ്ങളാണെന്നും അത് മാധ്യമസ്വാതന്ത്ര്യമാണെന്നും വിനു പോസ്റ്റില്‍ എഴുതി. ഇതോടെയാണ്
മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജും തമ്മിലുള്ള തര്‍ക്കം മുറുകിയത്. വാര്‍ത്താ സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നതും മാധ്യമ സ്വാതന്ത്ര്യമാണെന്ന വിനു പങ്കുവെച്ച ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പിഎം മനോജ്.

മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കുന്നില്ലെന്നായിരുന്നു പിഎം മനോജ് നല്‍കിയ മറുപടി. ‘മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്ബളം ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടുവേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള അധികാരം ഒരു ചാനല്‍ ജഡ്ജിക്കും ആരും നല്‍കിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തില്‍ കളിക്ക്,’ പിഎം മനോജ് മറുപടിയായി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പിഎം മനോജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു വിനു വി ജോണിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button