Latest NewsNewsIndia

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച ശേഷം ഉപേക്ഷിച്ചു

ലക്നൗ: ആറുവയസ്സുകാരിയെ വീട്ടിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങള്‍ ഛേദിച്ച ശേഷം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ ആശുപത്രപിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകുന്നേരം ഹാപുരിലെ ഗര്‍മുക്തേശ്വര്‍ കൊത്വാലിയിലെ വീടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആറ് വയസ്സുള്ള കുഞ്ഞിനെ ഇയാള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങള്‍ ഛേദിക്കുകയും ചെയ്ത് കുഞ്ഞിനെ ഗ്രാമത്തിനടുത്തുള്ള ഒരു വയലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കുഞ്ഞിനെ കാണാനില്ലാതെ പരിഭ്രാന്തരായ ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ തിരഞ്ഞിറങ്ങി. കൊത്വാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തട്ടിക്കൊണ്ടുപോയതായി കേസെടുക്കുകയും ചെയ്തു. പൊലീസ് സംഘവും കുഞ്ഞിനെ തിരഞ്ഞിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് ആറുമണി വരെ കുഞ്ഞിനെയും അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീടി അബോധാവസ്ഥയില്‍ വയലില്‍ കിടക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ ബന്ധുക്കളിലൊരാള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. താമസിയാതെ, പ്രകോപിതരായ നൂറുകണക്കിന് ഗ്രാമവാസികള്‍ ഒത്തുകൂടി വയലുകളിലെ പ്രതികളെ തിരയാന്‍ തുടങ്ങി.

പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും ഗുരുതരാവസ്ഥയില്‍ ഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയകള്‍ ആവശ്യമുള്ളതിനാല്‍ പിന്നീട് മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരാണ് കുട്ടി ബലാത്സംഗം നേരിട്ടതായും സ്വകാര്യഭാഗങ്ങള്‍ ഛേദിച്ചതായും അറിയിച്ചത്. അതേസമയം സംഭവം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടിട്ടും പൊലീസിന് ഇതുവരെയും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

രാത്രിയില്‍ ഇരയെ ബൈക്കില്‍ ആരോ തട്ടിക്കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സംഘം രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. പെണ്‍കുട്ടിയെ കണ്ടെടുത്തു മീററ്റിലേക്ക് റഫര്‍ ചെയ്തു വൈദ്യപരിശോധനയ്ക്ക് ശേഷം ഇപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി മീററ്റില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇര മീററ്റില്‍ ചികിത്സയിലാണ്. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടാന്‍ എട്ട് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. സംശയിക്കുന്നവരുടെ മൂന്ന് രേഖാചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് പരിഹരിക്കുമെന്നും ഹാപൂര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button