മുംബൈ : 2006ല്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പഡല്‍ക്കര്‍ എന്നയാളുടെ പേഴ്‌സ് നഷ്ടമായത്. 900 രൂപയടങ്ങിയ പേഴ്‌സ് ആണ് യാത്രാമദ്ധ്യേ കൈമോശം വന്നത്. എന്നാലിപ്പോള്‍ നിനച്ചിരിക്കാതെ ഹേമന്ദിന് നഷ്ടപ്പെട്ട പേഴ്‌സും പണവും തിരിച്ചുകിട്ടിയിരിക്കുകയാണ്.
ഈ വര്‍ഷം ഏപ്രിലിലാണ് പേഴ്‌സ് തിരികെ ലഭിച്ചെന്ന സന്ദേശം ഗേമന്ദിന് ലഭിക്കുന്നത്. റെയില്‍വേ പൊലീസാണ് വിവരമറിയിച്ചത്. കോവിഡ് മൂലം പേഴ്‌സ് കൈപറ്റാന്‍ ഹേമന്ദിന് സാധിച്ചില്ലെങ്കിലും പിന്നീടെത്തി പണമടക്കം കൈപറ്റി.
നിരോധിച്ച 500 രൂപയുടെ നോട്ട് അടക്കം 900 രൂപയാണ് ഹേമന്ദിന്റെ പേഴ്‌സില്‍ ഉണ്ടായിരുന്നത്. നിലവില്‍ മുന്നൂറ് രൂപയാണ് ഇയാള്‍ക്ക് തിരികെനല്‍കിയിരിക്കുന്നത്. 100 രൂപ സ്റ്റാംപ് പേപ്പര്‍ ജോലികള്‍ക്കായി ഈടാക്കി. നിരോധിച്ച നോട്ട് മാറ്റിവാങ്ങിയതിന് ശേഷം തുക കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പേഴ്‌സ് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം തനിക്കൊപ്പം മറ്റുപലരും മുമ്പ് നഷ്ടപ്പെട്ട പഴ്‌സുകള്‍ തിരികെ വാങ്ങാന്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പഴ്‌സുകളിലെല്ലാം അസാധു നോട്ടായിരുന്നുവെന്നും എങ്കിലും പണം തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഹേമന്ദ് പ്രതികരിച്ചു.
Post Your Comments