കാഠ്മണ്ഡു: രാമന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട പുതിയ വിവാദത്തിന് തിരികൊളുത്തി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാമന്റെ ജന്മസ്ഥലം അയോദ്ധ്യ അല്ലെന്നും അത് നേപ്പാളിലാണെന്നും പറഞ്ഞുകൊണ്ട് രംഗത്തുവന്ന നേപ്പാള്‍ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് രാമന്റെ ജന്മസ്ഥലം നേപ്പാളിലെ മാഡിയിലുള്ള അയോദ്ധ്യപുരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ്.
ചിറ്റ്വാന് ജില്ലയിലുള്ള മാഡിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിസംഘത്തോടാണ് ഒലി ഇക്കാര്യം പറഞ്ഞത്. ഇതോടൊപ്പം ഈ പ്രദേശത്ത് രാമന്റെ ബിംബം സ്ഥാപിക്കണമെന്നും രാമന്റെ ജന്മസ്ഥലം എന്ന നിലയില്‍ അയോദ്ധ്യപുരിക്ക് പ്രശസ്തി നേടിക്കൊടുക്കാനായി പ്രവര്‍ത്തിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി പ്രതിനിധിസംഘത്തോട് പറഞ്ഞു.
ഏതായാലും ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് ഒലി നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതിന് പിന്നില്‍ ചൈനയാണെന്നാണ് നേപ്പാളിലെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതോടൊപ്പം തന്റെ ഭരണപരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും ഒലി ഈ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നു.
ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള നേപ്പാളിന്റെ നീക്കം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ ഇന്ത്യയെ കരിവാരിത്തേച്ചുകൊണ്ട് ചൈനയെ പ്രീതിപ്പെടുത്താനും അതുവഴി ചൈനയുടെ പിന്തുണ നേടാനാണ് ലി ശ്രമിക്കുന്നതെന്ന് ഇവര്‍ അനുമാനിക്കുന്നു.
Post Your Comments