ഇടുക്കി: മൂന്നാര്‍ രാജമലയിലെ ദുരന്തഭൂമി സന്ദർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ഇന്നാണ് അദ്ദേഹം പാർട്ടി അംഗങ്ങൾക്കൊപ്പം രാജമല സന്ദർശിച്ചത്. ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സജീവമായി രംഗത്തുണ്ടെന്നും ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവരുടെ തീരാവേദനയിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും ദുരന്തത്തിനിരയായവർക്ക് ആശ്വാസമെത്തിക്കാനും സഹായത്തിനും സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments