COVID 19Latest NewsNewsIndia

പിടിവിടാതെ കോവിഡ്; മഹാരാഷ്ട്രയിലും ആന്ധ്രയിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

ന്യൂഡൽഹി : മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്.  ഇരു സംസ്ഥാനങ്ങളിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും ആന്ധ്രയില്‍ 10,820 പേരും ഇന്ന് രോഗബാധിതരായി.  കർണാടകത്തിൽ 5985 പേരാണ്‌ രോഗ ബാധിതരായത്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്ന് 12,248 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,15,332 ആയി. 390 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 17,757 ആയി.

13,348 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,51,710 ആയി. 1,45,558 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളതെന്ന് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് അറിയിച്ചു.

മുംബൈയില്‍ ഇന്ന് 1066 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 48 മരണങ്ങളും ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,397 ആയി. 6796 പേരാണ് മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 96,586 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. 19,718 ആണ് നിലവില്‍ മുംബൈയിലെ ആക്ടീവ് കേസുകള്‍.

ആന്ധ്രാപ്രദേശില്‍ ഇന്ന് 10,820 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 97 മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ആന്ധ്രാപ്രദേശില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ മരണം. 1,38,712 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 87,112 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

അതേസമയം കർണാടകത്തിൽ ഇന്ന് 5985 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് 107 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 3198 ആയി. 178087 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button