ന്യൂഡല്‍ഹി: കരിപ്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം അനുശോചന സന്ദേശം അയച്ചു.
‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. അപകടത്തിന് ഇരയായവരുടെ കുടുംബംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ഘട്ടത്തില്‍ എന്റെ പിന്തുണ അറിയിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രത്യാശിക്കുന്നു’. പുടിന്‍ സന്ദേശത്തിലൂടെ അറിയിച്ചു.
ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ ആകെ 18 പേരാണ് മരിച്ചത്. 171 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിയില്‍ നിന്നും എത്തിയ വിമാനം ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്നും തെന്നി മാറിയ ശേഷം 35 അടിയോളം താഴ്ചയിലെക്ക് പതിക്കുകയായിരുന്നു.
Post Your Comments