ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ നിർദേശങ്ങൾ. പുതിയ ക്വാറന്റീന്‍ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. രോഗലക്ഷണമുള്ള യാത്രക്കാർക്ക് പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിർബന്ധമാണ്. എത്തുന്നവർക്കെല്ലാം 14 ദിവസത്തെ ഹോം ക്വാറന്റീന്‍ നിർബന്ധമാണ്. 14 ദിവസത്തെ പണമടച്ചുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും തിരഞ്ഞെടുക്കാം. അതേസമയം ഗോവയിലെത്തുന്നതിന്‍റെ 48 മണിക്കൂറിനുള്ളില്‍ ഒരു ഐസിഎംആർ അംഗീകൃത ലാബ് നൽകിയ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍, 2000 രൂപ നല്‍കി സ്വാബ് ടെസ്റ്റ് തിരഞ്ഞെടുക്കുകയും ടെസ്റ്റ് ഫലം ലഭ്യമാകുന്നതുവരെ പണമടച്ചുള്ള ക്വാറൻറൈനിൽ തുടരാൻ സമ്മതിക്കുന്നവരുമായ യാത്രക്കാരെ ഹോം ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും.
Read also: വിവാഹത്തിന് സ്വപ്‌ന ധരിച്ചത് അഞ്ച് കിലോ സ്വർണം: കോടതിയിൽ വിവാഹചിത്രം ഹാജരാക്കി
കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മുന്‍കൂട്ടി ബുക്ക് ചെയ്ത താമസ സ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കും. കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരോട് നിയുക്ത ടെസ്റ്റിംഗ് സെന്ററുകളിലോ ആശുപത്രികളിലോ പരിശോധന നടത്താൻ നിർദേശിക്കും. പരിശോധനാഫലങ്ങൾ ലഭിക്കുന്നതുവരെ ഇത്തരക്കാർ സെല്‍ഫ് ഐസോലേഷന്‍ ചെയ്യണം. പ്രീ-ബുക്കിംഗ് നടത്തിയ താമസ കേന്ദ്രങ്ങളില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും.
Post Your Comments