KeralaNattuvarthaLatest NewsNews

മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടം, രക്ഷാപ്രവർത്തകർക്ക് രാജമലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന് മന്ത്രി എംഎം മണി

പോലീസും ഫയഫോഴ്സും സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.

മൂന്നാർ : മൂന്നാറിൽ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം ദുഷ്ക്കരമെന്ന് മന്ത്രി എംഎം മണി. രക്ഷാപ്രവർത്തകർക്ക് രാജമലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും പോലീസും ഫയഫോഴ്സും സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്നാണ് മൂന്നാറിന് സമീപം രാജമലയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് പെട്ടുമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടെന്നാണ് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. എണ്‍പതോളം പേര്‍ താമസിക്കുന്നതാണ് ഈ ലയം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button