തിരുവനന്തപുരം: സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി. മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീമിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം അതേസമയം ഇന്ന് കേരളത്തില്‍ 1251 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ 18 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര് രോഗമുക്തി നേടി.
Post Your Comments