കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ രണ്ടു പേര് മരിച്ചതായി സൂചന. പൈലറ്റും ഒരു യാത്രികനുമാണ് മരിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ലാന്‍ഡ് ചെയ്യവെ നിയന്ത്രണം വിട്ട് താഴേക്ക് വീണത്. താഴേക്ക് വീണ വിമാനം റണ്‍വേയില്‍ രണ്ടായി പിളര്‍ന്ന് കിടക്കുകയാണ്. 170-ലധികം പേരാണ് വിമാനത്തിലുള്ളത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 167 യാത്രക്കാരും നാല് അംഗങ്ങളും എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു പോകുകയാണ്. 4.45 നു ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് 7:45 ഓടുകൂടി കരിപ്പൂര്‍ എത്തിയത്.
പൈലറ്റിനെ പുറത്തെടുത്തപ്പോളേക്കും മരണം സംഭവിച്ചിരുന്നു. സഹ പൈലറ്റിന് ഗുരുതര പരിക്കുണ്ട്. യാത്രികര്‍ക്കും പരിക്കുണ്ട്. എല്ലാ യാത്രക്കാരെയും പുറത്തേക്ക് എടുക്കാന്‍ കഴിഞ്ഞുവെന്നാണ് സ്ഥലത്ത് നിന്ന് ദൃക്സാക്ഷി പറയുന്നത്. 20 പേരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. 8 പേരെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചികരിക്കുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണത്. വിമാനം തകര്‍ന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേര് വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. റണ്‍വേയില്‍ ഇറങ്ങിയ ശേഷം മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേ കടന്ന് മുന്നോട്ടു പോയെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങള്‍ അറിയിച്ചു.
സ്ഥലത്ത് ആംബുലന്‍സ് എത്തിക്കുന്നുണ്ട്. ആദ്യം എത്തിച്ച ആംബുലന്‍സുകള്‍ മതിയാകുമായിരുന്നില്ല. കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്തു നിന്നും നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് വരുന്നുണ്ട്. എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.
Post Your Comments