
ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചേർത്തല പാണാവള്ളി പഞ്ചായത്ത് 11ാം വാർഡിൽ ശ്രീകണ്ഠേശ്വരം അകത്തുട്ട് വീട്ടിൽ സുധീർ (64) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്ന് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ പ്രദീപ് കൂടയ്ക്കൽ അറിയിച്ചു.
Post Your Comments