KeralaLatest NewsNews

അ​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാണ്: എ​ത്ര അ​ധ്വാ​നി​ച്ചാ​ലും നടക്കില്ലെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെ വിമർശനവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ന്‍ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ല. താ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഒ​ഴി​യ​ണ​മെ​ന്നാ​ണ് ചി​ല​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു. എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്ന് ക​രു​ത​രു​തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പി.കെ. കൃഷ്ണദാസ്

പ്ര​ത്യേ​ക രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച്‌ നാ​ടി​ന്‍റെ ബോ​ധം മാ​റ്റി ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ള്‍ മാ​റു​ക​യാ​ണ്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്യ​ങ്ങ​ള്‍ വ​ര​ട്ടെ. കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍‌​ക്കു​ള്ളി​ല്‍ വിവരങ്ങൾ സ്വ​ഭാ​വി​ക​മാ​യി പു​റ​ത്തു​വ​രും. ആ​രു​ടെ​യൊ​ക്കെ നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്നു​വെ​ന്ന് അ​പ്പോ​ള്‍ നമുക്ക് കാ​ണാം. താ​ന്‍ വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ല്‍ അ​ത് മ​ന​സി​ല്‍ വ​ച്ചാ​ല്‍ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button