Latest NewsNewsInternational

ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ തീരുമാനിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ മുഖ്യപങ്കാളിയാക്കി നീങ്ങാന്‍ അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രതിരോധ രംഗത്ത് രാജ്യങ്ങളുടെ സുരക്ഷ, പെസഫിക് മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുക, സാമ്പത്തിക വ്യപാര രംഗത്ത് ഇതേ മേഖലയിലെ സുക്ഷിതത്വം എന്നീ വിഷയങ്ങളിലാണ് അമേരിക്കയും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കുന്നത്.

Read also: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ആരംഭിച്ചു

അതേസമയം കൊറോണ മഹാമാരിക്കിടെയുള്ള ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനങ്ങളെയും മൈക്ക് പോംപിയോ പ്രശംസിച്ചു. കൊറോണ പ്രതിരോധത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്കും ഇന്തോ-പെസഫിക് മേഖലയിലെ വികസനത്തിനും ഇന്ത്യയുമായുള്ള ബന്ധം ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button