COVID 19Latest NewsKeralaNews

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 വരെ നീട്ടി

അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു

ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 16 അര്‍ദ്ധരാത്രി വരെ നീട്ടിയതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു.അതേസമയം തിരുവനന്തപുരം ജില്ലയില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കലം, തച്ചന്‍കോട്, പരുത്തിപള്ളി, പേഴുമ്മൂട് എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു.

ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല.

കൂടാതെ ചുവടെ പറയുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെ ന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

1. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കാട്ടാക്കട, പൊന്നറ എന്നീ വാര്‍ഡുകള്‍
2. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ കെ കെ കോണം, പള്ളിക്കല്‍ ടൗണ്‍, ഒന്നാങ്കല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കല്‍, കൊട്ടിയമ്മുക്ക് എന്നീ വാര്‍ഡുകള്‍
3. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം, ചാല എന്നീ വാര്‍ഡുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button