മുംബൈ: സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്നും മാറ്റിയതോടെ നടത്തിപ്പു ചിലവിനുള്ള പണം കണ്ടെത്താനുള്ള തിരക്കിലാണ് ഐ.പി.എല്‍ ചുമതലക്കാര്‍.ഇതിനിടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ടീമുകളെ യു.എ.ഇയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസികളുടെ പിടിവാശി തുടങ്ങിയിരിക്കുന്നത്.
ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി കൂടുതലായി സഹായിക്കണമെന്ന വ്യവസ്ഥ ഇതുവരെ ബി.സി.സി.ഐ അംഗീകരിച്ചിട്ടില്ല. കാണികളെത്ര വരും എന്നറിയാത്തതുകൊണ്ടും ഇന്ത്യയ്ക്ക് പുറത്തായതുകൊണ്ടും ഫ്രാഞ്ചൈസികള്‍ സൗകര്യങ്ങള്‍ കൂടുതലാവശ്യപ്പെടുകയാണ്. ഒപ്പം ഐ.പി.എല്ലിന് നല്‍കേണ്ട ലാഭവിഹിതത്തെ സംബന്ധിച്ചും ധാരണയായിട്ടില്ല. ഗേറ്റ് ഫീസ് ഒഴിവാക്കണമെന്നും ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവുവേണമെന്നും ഇംഗ്ലണ്ട്,ഓസീസ് താരങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു. യാതൊരു വിധ ഉറപ്പുമില്ലാത്ത മത്സരം എന്നാണ് ബി.സി.സി.ഐ ഈ സീസണിലെ ഐ.പി.എല്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്റ്റേഡിയങ്ങളില്‍ മുപ്പതു മുതല്‍ അമ്പത് ശതമാനം വരെ കാണികളെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഇതിനിടെ യു.എ.ഇ ഭരണകൂടത്തിന്റെ അനുവാദം ഐ.പി.എല്ലിനായി ലഭിച്ചിട്ടില്ല.
Post Your Comments