ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തുണ്ടോ ? : നിലപാട് വ്യക്തമാക്കി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

ജ​നീ​വ: ഇ​ന്ത്യ-പാക് പ്രശ്‌നത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. ​ഇന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ഈ ​ന​യ​ത​ന്ത്ര വി​ഷ​യ​ത്തി​നാ​യി സ​മ​യം ക​ണ്ടെ​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​താ​ണെ​ന്നു സു​ര​ക്ഷാ​കൗ​ണ്‍​സി​ൽ നി​ല​പാ​ടെ​ടു​ത്തതായി ഐ​ക്ര​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ടി.​എ​സ്.​തി​രു​മൂ​ർ​ത്തി​ അറിയിച്ചു. പാ​ക്കി​സ്ഥാ​നാ​ണ് വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യ്ക്ക് മു​ന്പാ​കെ എ​ത്തി​ച്ച​ത്.

Share
Leave a Comment