ന്യൂഡല്‍ഹി : രാജ്യമൊട്ടാകെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
രാജ്യത്തിന്റെ ഭൂരിപക്ഷം മേഖലകളിലും അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത്, കൊങ്കണ്‍ മേഖല, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്നത്.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം ഒമ്ബതോടെ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യ ഇന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും ഇത് മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
Post Your Comments