Latest NewsKeralaNews

നെടുമ്പാശ്ശേരി എയർപോർട്ടിൽ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികൾ ഊർജിതമാക്കി

കൊച്ചി : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവള മേഖലയിൽ വെള്ളപ്പൊക്കം നേരിടാനുള്ള നടപടികൾ ഊർജിതമാക്കി. മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി സിയാൽ അറിയിച്ചു.

വിമാനത്താവളത്തോട് തൊട്ടുചേർന്നുള്ള ചെങ്ങൽത്തോട് ഉൾപ്പെടെ മേഖലയിലെ തോടുകളും തെക്കോട്ട് 15 കിലോമീറ്റർ വരെയുള്ള ചാലുകളും സിയാൽ വൃത്തിയാക്കുന്നുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഓഗസ്റ്റ് മാസത്തിൽ വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. പെരിയാറിന്റെ ​കൈവഴികളായി നിരവധി തോടുകൾ മേഖലയിലുണ്ട്. ഇവ കരകവിഞ്ഞ് റൺവേയിൽ ഉൾപ്പെടെ വെള്ളം കയറുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്നാൽ എയർപോർട്ടിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും തീവ്ര മഴയുണ്ടായാലും വെള്ളം വേഗത്തിൽ പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒലിച്ചുപോകുന്ന രീതിയിലാണ് ആസൂത്രണമെന്നും സിയാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button