News

സംസ്ഥാനത്ത് കോവിഡ് രണ്ട് ആഴ്‌ച്ച കൊണ്ട് നിയന്ത്രണവിധേയമാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി സർക്കാർ പോലീസിനെ ഇറക്കിയത് ലങ്കൻ മോഡലിൽ. മിലിറ്ററി ഇന്റലിജൻസിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശ്രീലങ്ക നിയോഗിച്ചിരുന്നു. വിമർശനമുയരുന്നുണ്ടെങ്കിലും രോഗവ്യാപനം നിയന്ത്രിക്കാൻ ശ്രീലങ്കയ്ക്കുക്ക് കഴിഞ്ഞിരുന്നു. കുറഞ്ഞ രോഗികൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തത്‌. കോവിഡ് പോസിറ്റീവ് ആയവരുടെ വിദൂര സമ്പർക്ക സാധ്യതാ പട്ടിക പോലും കണ്ടെത്തി നിരീക്ഷണത്തിലാക്കി. വിദേശത്തു നിന്നെത്തുന്നവരെ ക്വാറന്റീന‍ിലാക്കിയതും ക്വാറന്റീൻ കേന്ദ്രങ്ങൾ നടത്തിയതും സൈന്യം നേരിട്ടായിരുന്നു.

കോവിഡ് നിയന്ത്രണവിധേയമെന്ന് ഉറപ്പാക്കിയ ശേഷമാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയത്. ഇതിന് പിന്നാലെ പൊതുഗതാഗത സംവിധാനങ്ങളും വിപണികളും ടൂറിസം കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും സിനിമാ തിയറ്ററുകളുമെല്ലാം തുറന്നു. എല്ലായിടത്തും സുരക്ഷിത അകലം ഉറപ്പാക്കാൻ സൈന്യത്തിന്റെ നേരിട്ടുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button