തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിനായി പൊലീസിന് അധികച്ചുമതല നൽകിയ തീരുമാനത്തെ വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് പ്രചരിപ്പിക്കുന്നത്. ഏത് വിധേനെയെങ്കിലും രോഗവ്യാപനം കൂടണം എന്നാണ് അപൂര്‍വം ചിലരുടെ മനോഭാവം. ചിലര്‍ക്ക് തോന്നിയത് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണെന്നാണ്. ആ തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. തീരുമാനം സംസ്ഥാനത്തെ പോലീസ് രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. യഥാര്‍ഥത്തില്‍ എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
Read also: വാനരന്മാർക്കും പക്ഷിജാലങ്ങൾക്കും ഭക്ഷണം നൽകി രാമഘോഷത്തിൽ പങ്കുചേർന്ന് കുമ്മനം രാജശേഖരനും
ഒരു ഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് ആക്ഷേപം എന്ന ആരോപണവും മറുഭാഗത്ത് പോലീസ് സംവിധാനത്തില്‍ ഇടപെടല്‍ മരവിപ്പിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ത്തുന്നു. സത്യത്തില്‍ രണ്ടും നടന്നാല്‍ കോവിഡ് അതിന്റെ വഴിക്ക് പടര്‍ന്നുപിടിക്കും. ഇത് അറിയാത്ത ആളാണോ പ്രതിപക്ഷ നേതാവ്, എന്തിനാണ് ഇത്തരം ഇരട്ടമുഖം സ്വീകരിക്കുന്നത്? മറ്റ് സംസ്ഥാനങ്ങളുടെ അനുഭവം താരതമ്യം ചെയ്താല്‍ മനസ്സിലാവും നാം എത്രമാത്രം മുന്നേറിയെന്ന്. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്. ആരോടാണ് ഇത് പറയുന്നത്, സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവുന്ന ഈ ജനങ്ങളോടാണോ, ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments