കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ. ലോകമെമ്പാടുമുള്ള 1.8 കോടിയിലധികം പേരെ ബാധിച്ച വൈറല്‍ രോഗമായ കോവിഡ്-19 നുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കൊറോണവൈറസിന് സാധ്യമായ ചികിത്സ കണ്ടുപിടിച്ചിരിക്കാമെന്നാണ് രാജ്യാന്തര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന് എന്ന ജേണലില്‍ പ്രസിദ്ധീകിരിച്ച പഠനത്തില്‍ പറയുന്നത് പ്രോട്ടീസ് ഇന്‍ഹിബിറ്റേഴ്സിന്റെ (protease inhibitors) കണികകള്‍ക്ക് മനുഷ്യരിലെ കൊറോണാവൈറസിനെതിരെ നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ്. സാര്‍സ്-കോവ്-2 അടക്കമുള്ള പകര്‍ച്ചവ്യാധികളായ കൊറോണാവൈറസുകള്ക്കെതിരെ ഇതു ഫലപ്രദമായേക്കാമെന്നാണ് പഠനം പറയുന്നത്.
Read also : ബെയ്റൂട്ട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി
നേരത്തെ വന്ന സാര്‍സ്-കോവ്, മേര്സ്-കോവ് എന്നിവയ്ക്കും ഇതു ഫലപ്രദമാകാമെന്ന് പഠനം അവകാശപ്പെടുന്നു. 3സിഎല്പ്രോ (3CLpro) എന്ന് വിളിക്കുന്ന, 3 സി പോലെയുളള പ്രോട്ടീസുകള്‍ (3C-like proteases) കൊറോണാവൈറസുകള്‍ പകര്പ്പുണ്ടാക്കുന്നതിനെതിര ശക്തമായി പ്രതികരിക്കുമെന്നു കണ്ടതായാണ് ഗവേഷകര്‍ പറയുന്നത്.
കൊറോണാവൈറസിനെതിരെ വാക്സിന് കണ്ടെത്തുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ചികിത്സ കണ്ടെത്തുക എന്നതും. ഇത്തരം മിശ്രണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗവേഷകരായ യുജിയോങ് കിം, കെയോങ്-ഓകെ ചാങ് എന്നീ വൈറോളജിസ്റ്റുകള്‍ തങ്ങളുടെ പഠനത്തില്‍ പറയുന്നു.
പകര്ച്ചരോഗാണുക്കളായ കൊറോണാവൈറസുകള്‍ എക്കാലത്തും മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയായിരിക്കുമെന്നതിനാല്‍, പുതിയ കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ആരായണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പുതിയ പ്രബന്ധം രചിച്ചിരിക്കുന്നത്.
Post Your Comments