Latest NewsNewsIndia

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും ; പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തെ സ്വാതന്ത്രസമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവുമെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ദളിതരും, പിന്നാക്ക വിഭാഗങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും സരയു തീരത്ത് യാഥാര്‍ത്ഥ്യമായത് സുവര്‍ണ്ണ ചരിത്രമാണെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഈ ഐതിഹാസിക നിമിഷത്തിന് അവസരം നല്‍കിയവര്‍ക്ക് നന്ദി. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകള്‍ രാമന്റെ വിഗ്രഹം കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുകയാണെന്നും മോദി പറഞ്ഞു.

സ്വാതതന്ത്ര സമരത്തെയും മഹാത്മാഗാന്ധിയെയും കൂട്ടുപിടിച്ചായിരുന്നു മോദിയുടെ അഭിസംബോദന. ഇപ്പോള്‍ നടപ്പാകുന്നതും രാമന്റെ നീതിയാണ്. പരസ്പരസ്‌നേഹം കൊണ്ട് വേണം ഈ ക്ഷേത്രത്തിന്റെ ഓരോ ശിലയും കൂട്ടിച്ചേര്‍ക്കണ്ടത്. മാതൃഭൂമി അമ്മയെപ്പോലെയാണെന്ന് രാമന്‍ നമ്മെ പഠിപ്പിച്ചു. മഹാത്മാഗാന്ധി പോലും രാമരാജ്യമാണ് സ്വപ്നം കണ്ടതെന്നും ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് രാമജന്മഭൂമി. സത്യത്തെ മുറുകെ പിടിക്കാനാണ് രാമന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ചൊരു ഭരണാധികാരിയുണ്ടായിട്ടില്ല. അതിനാലാണ് മര്യാദാപുരുഷോത്തമന്‍ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. കുട്ടികളെ, വൃദ്ധരെ, ചികിത്സകരെ എല്ലാം എന്നും കാത്തുരക്ഷിക്കണം എന്നാണ് രാമന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാമനെ അദ്ദേഹത്തിന്റെ ജന്മസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രം. രാമായണം പല ഭാഷകളിലുണ്ട്. പക്ഷേ രാമന്‍ ഒന്നേയുള്ളൂ, അദ്ദേഹം എല്ലാവരുടേതുമാണ് എന്നും ”, മോദി പറഞ്ഞു.

ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്ര സമുച്ചയമാകും അയോധ്യയില്‍ ഉയരുക. 2023 പകുതിയോടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകും. എണ്‍പത്തിനാലായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമാണ് ക്ഷേത്രത്തിനുണ്ടാകുക. 161 അടി ഉയരം. മൂന്ന് നിലകളിലായി അഞ്ച് താഴികക്കുടങ്ങള്‍. നാഗര ശൈലിയിലാണ് അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നത്. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button