Latest NewsKeralaNews

ശിവരാജ് സിംഗ്‌ ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്‌ ചൗഹാന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 25 നാണ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. ഇനി ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഏഴ് ദിവസം അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും. അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കായിരുന്നു.

shortlink

Post Your Comments


Back to top button