ന്യൂഡല്‍ഹി : ശ്രീരാമന്‍ നീതി തന്നെയാണ്… അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തിന് അനുകൂല പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി.
‘മര്യാദാ പുരുഷോത്തമന്‍ എന്നറിയപ്പെടുന്ന ശ്രീരാമന്‍ മാനവീയ ഗുണങ്ങളുടെ സ്വരൂപമാണ്. നമ്മുടെ മനസ്സിന്റെ ഉള്ളറകളിലെ മനുഷ്യത്വത്തിന്റെ കാതലാണ്. രാമന്‍ സ്‌നേഹമാണ്, അത് വെറുപ്പില്‍ പ്രകടമാകില്ല. ശ്രീരാമന്‍ കരുണയാണ്, അത് ക്രൂരതയില്‍ പ്രകടമാകില്ല. ശ്രീരാമന്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാകില്ല.’ – രാഹുല്‍ ട്വീറ്റ് ചെയ്തു.
read also : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്, സംഭാവന പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേല്‍
ഭൂമിപൂജയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ശ്രീരാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ടെന്നും ഇന്നത്തെ ചടങ്ങ് ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും സാംസ്‌കാരിക സംഗമത്തിനും വഴിയൊരുക്കുമെന്നുമാണ് പ്രിയങ്ക പറഞ്ഞത്. ഇതിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments