ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. മരണം 78 ആയി എന്നും . നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റുവെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വലിയ നാശനഷ്ടമാണ് ബെയ്റൂട്ടിൽ ഉണ്ടായിരിക്കുന്നത്.സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണുണ്ടായത്.ഉഗ്രസ്‌ഫോടനത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത്കു. റ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമംയം അന്താരാഷ്ട്ര സമൂഹം ലെബനന് സഹായ വാഗ്ദാനവുമായി രംഗത്തെത്തി ബെയ്റൂട്ടിലേത് ആക്രമണമാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്റെ പ്രതികരണം.
Post Your Comments