
വടക്കാഞ്ചേരി:കുതിരാന്‍ വലത് തുരങ്കത്തിനുള്ളില്‍ വെള്ളക്കെട്ട്. മഴ ശക്തമായതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. തുരങ്കത്തിന് മുന്നിലെ പാറക്കെട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ന്നുനില്‍ക്കുകയാണ്. ഇതിനിടെ കുതിരാന്‍ ഇടത് തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മലയിടിച്ചിലുണ്ടായിരുന്നു. എഴുപതടി ഉയരത്തിലെ പാറക്കെട്ടിനു മുകളിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ഉരുക്കുവല സ്ഥാപിച്ച് സുരക്ഷിതമാക്കിയ ഭാഗത്താണ് മലയിടിച്ചില്‍ ഉണ്ടായത്. തുരങ്കത്തിനുള്ളില്‍ ഉറവകളും വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
Post Your Comments