![RAMNATH KOVIND](/wp-content/uploads/2018/08/president-1.jpg)
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം , പ്രതികരണവുമായി രാഷ്ട്രപതി. രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്.
”അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍. നിയമ വിധേയമായി നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്?ചയദാര്‍ഢ്യത്തെയും നിര്‍വചിക്കുന്നു. ഇത് രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Post Your Comments