ന്യൂയോര്‍ക്ക് : കോവിഡ് മരണസംഖ്യ ഒരു ദിവസം ആയിരത്തിലധികം വര്‍ദ്ധിക്കുമ്പോഴും കോവിഡ് ടെസ്റ്റ് ഗണ്യമായി കുറച്ച് യുഎസ്. എന്നാല്‍ കോവിഡ് ബാധ നിയന്ത്രണ വിധേയമായെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം. ലോകത്ത് കോവിഡ് മരണം 7 ലക്ഷം പിന്നിടുമ്പോഴാണു ട്രംപിന്റെ പ്രതികരണം. യുഎസില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4.7 ദശലക്ഷമായി ഉയര്‍ന്നു, പുതിയ കേസുകള്‍ പ്രതിദിനം ശരാശരി 60,000 ആണ്, 1,55,000 പേരാണ് യുഎസില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. ‘ആളുകള്‍ മരിക്കുന്നുണ്ട്. അതിനര്‍ഥം ഒന്നും ചെയ്യുന്നില്ല എന്നല്ല കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സാധ്യമായ വിധത്തിലെല്ലാം കോവിഡിനെ നിയന്ത്രിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ഒരു പരിശോധന ഫലം ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതില്‍ അമേരിക്കക്കാരും നിരാശരാണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. മഹാമാരിയെ ട്രംപ് നിസാരവല്‍ക്കരിക്കുകയാണെന്ന് ഒരു വിഭാഗം ആക്ഷേപിക്കുന്നുണ്ട്. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സൊനാരോ കോവിഡിനെ നിസാരവത്കരിച്ചത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുള്‍പ്പെടെ നിരവധി ക്യാബിനറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒരു അസോസിയേറ്റഡ് പ്രസ്സ് വിശകലനത്തില്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം ടെസ്റ്റുകളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞ് 750,000 ആയി. 22 സംസ്ഥാനങ്ങളില്‍ എണ്ണം കുറഞ്ഞു. പോസിറ്റീവ് ടെസ്റ്റുകളുടെ ശതമാനം ഉയര്‍ന്ന അലബാമ, മിസിസിപ്പി, മിസോറി, അയോവ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്.
Post Your Comments