KeralaLatest NewsNews

ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ തുടരും. ശനിയാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത.

Read also: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല: വി.ടി ബൽറാം

കേരളാ തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത ഉണ്ട്. മീൻ പിടിത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button