KeralaNewsInternational

ബെയ്റൂട്ട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടിലുണ്ടായ അതിശക്തമായ സ്ഫോ​ട​നത്തിൽ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 2014മുതൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ബെ​യ്റൂ​ട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​യിരുന്നു സംഭവം. സ്ഫോട​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണുണ്ടായത്. ഉഗ്രസ്‌ഫോടനത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വലിയ നാശനഷ്ടമാണ്  ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പു​റ​ത്തു​വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button