ചെന്നൈ • തമിഴ്‌നാട്ടിലെ സിറ്റിംഗ് എം.എല്‍.എ കൂടിയായ നടൻ കരുണാസിന് കോവിഡ് 19 സ്ഥിരീകരിച്ചു.തമിഴ്‌നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലുള്ള വസതിയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. കരുണാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിർദ്ദേശിച്ച മരുന്നുകൾ എടുത്ത് വീട്ടിൽ തന്നെ ഒറ്റപ്പെട്ട് കഴിയുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
കുറച്ചുദിവസം മുന്‍പ് കരുണാസിന്റെ വീടിന്റെ കാവല്‍ക്കാരന് കോവിഡ് ബാധിതനായിരുന്നു. കാവല്‍ക്കാരന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ സ്വയം പരിശോധന നടത്താന്‍ കരുണാസ് തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളും പരിശോധനയ്ക്ക് വിധേയരായിരുന്നു. എന്നാല്‍ ഇവരുടെ ഫലങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടിലെ 20 ലധികം എംഎൽഎമാർ കോവിഡ് പോസിറ്റീവായിരുന്നു. മിഴ്‌നാട് മുഖ്യമന്ത്രി ഇടപടി കെ പളനിസാമിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കസകം (എ.ഐ.എ.ഡി.എം.കെ) തിരുവനായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് കരുണാസ്.
സിനിമകളിൽ ഹാസ്യ വേഷങ്ങൾ ചെയ്താണ് കരുണാസ് കരിയർ ആരംഭിച്ചത്. സൂര്യ, ലൈല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച് ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെയാണ് കരുണാസിന്റെ അരങ്ങേറ്റം. ലോഡുകു പാണ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹത്തിന് ധാരാളം അംഗീകാരങ്ങൾ ലഭിച്ചു.
വില്ലൻ, പുതിയ ഗീതൈ, തിരുഡ തിരുടി, കുത്ത് തുടങ്ങിയ ചിത്രങ്ങളിൽ കരുണാസ് അഭിനയിച്ചു. ദിണ്ടിഗുൾ ശരതി, അംബാസമുദ്രം അംബാനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Post Your Comments