COVID 19Latest NewsNewsInternational

അമേരിക്ക വളരെ നന്നായി കോവിഡിനെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാൽ, ഇന്ത്യ ഭീകര കുഴപ്പത്തിലാണ് ഉള്ളത്; ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ : കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  അമേരിക്ക വളരെ നന്നായി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും എന്നാൽ ഇന്ത്യ കോവിഡ് പ്രതിരോധത്തിൽ ഭീകരമായ പ്രശ്നം നേരിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചൈനയിലും കോവിഡ് കേസുകൾ കൂടുകയാണെന്നും ട്രംപ് വ്യക്തമാക്കി.

‘ഒരു കാര്യം മറക്കരുത് നമ്മൾ ചൈനയേക്കാളും ഇന്ത്യയേക്കാളും വലുതാണ്. ഇന്ത്യ ഭീകര കുഴപ്പത്തിലാണ്. ചൈനയിലും കേസുകൾ കൂടിവരുന്നു. എല്ലാ രാജ്യങ്ങളിലും പ്രശ്നങ്ങളുണ്ട്. കോവിഡ് പ്രതിസന്ധി തരണം ചെയ്തു എന്ന് കരുതിയ രാജ്യങ്ങളിലും പിന്നീട് കേസുകളുണ്ടാകുന്നുണ്ട്. ഫ്ളോറിഡയിൽ എല്ലാ കേസുകളും തീർന്നെന്ന് നമ്മൾ കരുതിയിരുന്നപ്പോൾ പെട്ടെന്ന് കൂടിയത് പോലെ’.. ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയിൽ 6 കോടി ജനങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. കോവിഡ് പരിശോധനയിൽ ഒരു രാജ്യവും ഇതിനടുത്ത് പോലുമില്ല. 20 മിനിറ്റിനുള്ളിൽ ഇപ്പോൾ പരിശോധനാഫലം കിട്ടുന്നുണ്ട്. വേറെ എവിടെയും ഇങ്ങനെയൊന്നുമില്ല. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. നിയന്ത്രണവിധേയമാണ് കാര്യങ്ങൾ. എങ്കിലും ജാ​ഗ്രത കൈവിടരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും കൈകൾ ഇടയ്ക്കിടെ കഴുകണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും ട്രംപ് അമേരിക്കക്കാരോട് അഭ്യർഥിച്ചു. എല്ലാക്കാലത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഈ അദൃശ്യ ശത്രുവിനെ നേരിടാനാവില്ല. ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിൽ അക്കാലത്ത് കേസുകൾ കുറഞ്ഞെങ്കിലും പിന്നീട് കൂടുന്നതാണ് കണ്ടതെന്നും ട്രംപ് പറഞ്ഞു.

അതേസമയം അമേരിക്കയിൽ ഇതിനകം 48 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് ബാധിച്ചത്.  ഒന്നര ലക്ഷം ആളുകൾ മരിച്ചു. എന്നിട്ടും ട്രംപ് അവകാശപ്പെടുന്നത് അമേരിക്കയുടെ കോവിഡ് പ്രതിരോധം വളരെ മികച്ചതാണെന്നാണ്. രോ​ഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിന് പിന്നിലായി മൂന്നാമതാണ് ഇന്ത്യ. രോ​ഗികളുടെ എണ്ണം 19 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 38938 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button