ന്യൂഡല്‍ഹി: രാജ്യത്ത് പ്രായമായവര്‍ക്കെല്ലാം യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പി.പി.ഇ), സാനിറ്റൈസര്‍, ഫെയ്‌സ് മാസ്കുകള്‍ എന്നിവ നല്‍കണമെന്നും നിർദേശമുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വനി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അവ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹരിക്കണമെന്നും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
Read also: മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു
അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരാഴ്ച ആവശ്യപ്പെട്ടപ്പോള്‍ ഹര്‍ജിക്കാരന്‍ അത് എതിര്‍ക്കുകയും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്‌തു. കൊവിഡുമായി ബന്ധപ്പെട്ട് പ്രായമായവരെ വിവേചനമില്ലാതെ ചികിത്സിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന മറ്റൊരു അപേക്ഷയും ബെഞ്ച് പരിഗണിക്കുകയുണ്ടായി.
Post Your Comments