COVID 19KeralaLatest NewsNews

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

തിരുവനന്തപുരം • കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്, ‘ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്, മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പൗത്തി, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പാണക്കാട്‌ എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.

ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button