Latest NewsKeralaNewsIndia

ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു

അയോദ്ധ്യ: ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു. ശ്രീരാമാര്‍ച്ചനയും പൂജകളുമാണ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ പൂജകള്‍ നടത്തുന്ന രാംലാല വിഗ്രഹത്തിന് മുന്നില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അര്‍ച്ചന ആരംഭിച്ചിരിക്കുന്നത്. അശോക് സിംഗാള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗമായ മഹേഷ് ഭാഗ്ചാന്ദ്കയും ഭാര്യയുമാണ് യജമാനസ്ഥാനത്തിരുന്ന് യജ്ഞത്തില്‍ പങ്കുചേരുന്നത്. നാലു ഘട്ടമായിട്ടാണ് പൂജകള്‍ നടക്കുക.

ദശരഥനും ഭാര്യമാരും സന്നിഹിതരാണ് എന്ന സങ്കല്‍പ്പത്തിലാണ് പൂജകള്‍ നടക്കുന്നത്. തുടര്‍ന്ന് സഹോദരങ്ങളായ ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ശ്രീരാമഭക്തനായി ഏറെ ആരാധിക്കപ്പെടുന്ന ഹനുമാനേയും പൂജിക്കുന്ന ചടങ്ങുകളും നടക്കും. നാലാംഘട്ടത്തിലാണ് ശ്രീരാമനെ പൂജിക്കുന്നത്. രാംലാല വിഗ്രഹം നിലവില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന താല്‍ക്കാലിക പന്തലിലാണ് അര്‍ച്ചനകള്‍ നടക്കുന്നത്. ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.കേന്ദ്രസേനയുടെ സമ്പൂര്‍ണ്ണ സുരക്ഷയിലാണ് രണ്ടു ദിവസമായി അയോദ്ധ്യ നഗരം. നാളെ രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളും ചടങ്ങിനായി എത്തിച്ചേരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button