ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്റെ മാപ്പ് , പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാന്റെ ഈ നീക്കം ‘രാഷ്ട്രീയ അസംബന്ധമാണെ’ന്നും അന്താരാഷ്ട്ര തലത്തില്‍ അത് അംഗീകരിക്കപ്പെടുകയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടെ കീഴിലാണെന്ന പാകിസ്ഥാന്റെ വാദം ‘പരിഹാസ്യമാണെ’ന്നും കൂടി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മാത്രമല്ല ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശം ഉന്നയിക്കുന്നതിലൂടെ തീവ്ര വാദത്തിന്റെ പിന്തുണയോട് കൂടിയുള്ള പാകിസ്ഥാന്റെ അധികാര കൊതിയെയാണ് വെളിപ്പെടുത്തുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
Post Your Comments