Latest NewsNewsInternational

ഷോറൂമിനടുത്ത് ചുറ്റിത്തിരിഞ്ഞ് നടന്ന തെരുവുനായയെ സെയില്‍സ്മാനായി നിയമിച്ച് ഹ്യൂണ്ടായ്

കൊവിഡ് പ്രതിസന്ധിയില്‍ പുതിയൊരു നിയമനം നടത്തി വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്. നിരവധി പേര്‍ക്ക് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുന്നതിനിടെയാണ് പുതിയ നിയമനം വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. ജോലി കിട്ടിയത് ഒരു വ്യക്തിക്കല്ല, മറിച്ച് തെരുവില്‍ അലഞ്ഞ് നടന്ന നായയ്ക്കാണ് ഹ്യൂണ്ടായ് ഷോറൂമില്‍ ജോലി നല്‍കിയത്.

ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ‍ഹ്യുണ്ടായ് ഷോറൂമിനടുത്ത് ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുന്ന നായയെ ശ്രദ്ധിച്ച അധികൃതരാണ് അവനെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. തീർന്നില്ല, ‘ടക്സണ്‍ പ്രൈം’ എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്സന്റെ ത‍ാമസവും.

ഹുണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവന്നത്. ടക്സണു വേണ്ടി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ആരംഭിച്ചു. 32800 പേരാണ് ഇതിനകം ഈ ടക്‌സണിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാനാരംഭിച്ചത്. ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുകയാണ് ടക്‌സന്റെ ജോലി.‍ ഇതിനോടകം ടക്സൺ സഹപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും മനസ് ടക്‌സോണ്‍ പ്രൈം കീഴടക്കിയതായാണ് കമ്പനി പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button