കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്‌ബോളിലും പുതിയ തുപ്പല്‍ നിയമം കൊണ്ടുവന്നു.ഗ്രൗണ്ടില്‍ ഒരു താരം എതിര്‍ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കില്‍ ഒഫീഷ്യല്‍സിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാമെന്നാണ് നിയമം.
അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
Post Your Comments