ദോഹ: യാത്രയ്ക്ക് രണ്ട് ദിവസം മുൻപ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി ഖത്തറിലേക്ക് യാത്ര ചെയ്യാനാകൂ. അതേസമയം ഇന്ത്യയെ പോലുള്ള കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അംഗീകൃത ടെസ്റ്റിങ് സെന്‍ററുകളില്‍ നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മറ്റുള്ളവരെ പോലെ തന്നെ യാത്ര ചെയ്യാം. അംഗീകൃത ടെസ്റ്റിങ് സെന്‍ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ സ്വന്തം ചിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടതാണ്. രാജ്യത്തെത്തി ഏഴ് ദിവസത്തിനകം കോവിഡ് ടെസ്റ്റ് നടത്തിക്കോളാമെന്ന പ്രതിജ്ഞാ പത്രം ഒപ്പിട്ട് സമര്‍പ്പിക്കുകയും വേണം.
വിമാനത്താവളങ്ങളിൽ എത്തുന്നവർ അവരവരുടെ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കണം. ഒരാഴ്ചക്കുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ മഞ്ഞ ക്യൂ ആര്‍ കോഡ് പച്ചയാകും. അതേസമയം ഖത്തര്‍ പ്രസിദ്ധീകരിച്ച കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ലെങ്കിലും വിമാനസര്‍വീസുണ്ടെങ്കില്‍ നിബന്ധനകളോടെ തിരിച്ചുവരാനും അനുമതിയുണ്ട്.
Post Your Comments