ക്ഷയരോഗം തടയുന്നതിനായി കുത്തിവെക്കുന്ന ബാസിലസ് കാൽമെറ്റ്-ഗുറിൻ (ബിസിജി) വാക്സിൻ കൊറോണയെ തുരത്താൻ ഫലപ്രദമെന്ന് റിപ്പോർട്ട്. ഇത്തരം കുത്തിവയ്പ് നൽകിയ രാജ്യങ്ങളിൽ കോവിഡ് ബാധയും മരണസംഖ്യയും കുറവായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങൾ മറ്റ് രാജ്യങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഇത് മൂലമാണെന്നും അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. ബിസിജി വാക്സിൻ നേരത്തെ തന്നെ നിർബന്ധമായും നടപ്പിലാക്കിയിരുന്നെങ്കില്‍ യുഎസിലെ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞേനെയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൊറോണയെ നേരിടാൻ ബിസിജി വാക്സിനുകൾ ഫലപ്രദമാണെന്ന് മുൻപും റിപ്പോർട്ട് വന്നിരുന്നു. 1949 മുതൽ ബിസിജി വാക്സിൻ കുട്ടികൾക്ക് നൽകുന്നുണ്ട്. 2019 ൽ ആ വർഷം ജനിച്ച 26 ദശലക്ഷം കുഞ്ഞുങ്ങളിൽ 97 ശതമാനത്തിനെങ്കിലും ഇത് ലഭിച്ചു എന്നാണ് കണക്ക് കൂട്ടൽ. എന്നാൽ 2000 ത്തോടെ മിക്ക രാജ്യങ്ങളും ഈ വാക്‌സിൻ നൽകുന്നത് നിർത്തിയിരുന്നു. മുതിർന്നവർക്കുള്ള ശ്വാസകോശ സംബന്ധിയായ ടിബിയിൽ നിന്ന് സംരക്ഷണം നൽകുന്നില്ല എന്ന് വ്യക്തമാക്കിയായിരുന്നു ഇത്തരത്തിലുള്ള നടപടി.
Post Your Comments